2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ഒരിയ്ക്കല്‍ കൂടി ..

ഒരിയ്ക്കല്‍ കൂടി .
തിരുമുല്ലവാരം കടല്‍
എന്റെ മനസ്സിനെ മദിയ്ക്കുകയാണ് .
ചക്രവാളത്തില്‍ തൊട്ടു നില്‍ക്കുമാ
സാഗര നീലിമയില്‍ കണ്ണും നട്ടു ഏകയായി
അവളും അവളുടെ കിനാവുകളും .
നട്ടുച്ചയാണ് .
ഞാന്‍ പതുക്കെയവളുടെ ചാരത്
ചെന്നത് പോലുമറിയാതെ നനവാര്‍ന
മിഴികള്‍ സാരി തലപ്പാല്‍ ഒപ്പി മൌനിയായി
മഞ്ഞച്ച നെറ്റിയില്‍ തൊട്ട ചന്ദന കുറി മേലെ
വേര്‍പ്പ് കലര്‍ന്നത് പടര്‍ന്നു വികൃതമായി -
വിഷാദ മുഖത്താല്‍ ചിന്തിച്ചു നില്‍ക്കുന്നു .

പതിയെ സ്വരം താഴ്ത്തി -
വിളിച്ച വിളി കേട്ടവള്‍ തിരിഞ്ഞു നോക്കവേ
എന്റെ ഹൃദയം വേദനിച്ചു .
മറ്റൊന്നുമല്ല .
പ്രണയ ജീവിതത്തിലെ അപസ്വരങ്ങളില്‍
കുടുങ്ങി ബന്ധങ്ങളില്‍ വരുന്ന പൊട്ടി തെറി
മരണത്തിന്റെ വക്കോളം എത്താം എന്ന
വിചാരത്താല്‍ .

ഞങ്ങള്‍ മിണ്ടിയതും
പറഞ്ഞതുമില്ല .
ചുട്ടു പഴുത്ത മണല്‍ തരികളില്‍ അമര്‍ത്തി ചവുട്ടിയ -
കാലുകള്ക്കടിയിലൊരു -
നിലവിളി കേട്ട് , ഞാനറിഞ്ഞു .
അതൊരു വളര്‍ച്ചയെത്താത്ത -
പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍ .
ദയയ്ക്കു കേഴുന്ന ഒരു ജീവന്റെ വിളി .
അവളതു കേട്ടുവോ എന്നറിയില്ല -
പക്ഷെ - മൌനത്തെ കീറി മുറിച് അവള്‍
പറഞ്ഞു .
" ഇല്ല എനിക്കാവില്ല ഈ ജീവന്റെ ഉല്‍പ്പത്തി -
ഉധരതിലുണ്ടാകും - ഞാന്‍ മരണം വരിചില്ലയെങ്കില്‍ "
സ്നേഹവും പ്രണയവും
കാമവും - മനുഷ്യനും കാലത്തെ
പഴിയ്ക്കുന്ന നേരത്ത് ചിന്തകളില്‍ -
ബന്ധത്തിന് പവിത്രത - കൊടുക്കുന്നുവോ ...?
ഇല്ലങ്കില്‍ ഈ വാകുകള്‍ക്ക് -
ഉത്തരം പറയണം .
നിഷ്കളങ്കവും - പവിത്രവുമായ -
പ്രണയമല്ല ഇതെങ്കില്‍ -
ഉദരവും - ഹൃദയവും ഭാരം ചുമക്കേണ്ടി വരും .
ഞാന്‍ അത് പറഞ്ഞു അവളുടെ തെങ്ങലുകല്‍ക്കിടയിലൂടെ -
നടന്നു , തിരക്കുഴിയിലെയ്ക്ക് .
തിരമാല എന്നെ പുണര്‍ന്നു , ഞങ്ങള്‍ മടങ്ങവേ പിന്നിലൊരു -
വിലാപവും വിതുമ്പലും -
കേട്ടു.
പിന്നെയത് നേര്‍ത് നേര്‍ത് ഇല്ലാതായി ........................!
*********ഫൈസല്‍ പകല്കുറി *************************

രാത്രിയാണ്
പകലും രാത്രിയും എനിയ്ക്കും
അവള്‍ക്കും സമം . ഞങ്ങള്‍ രണ്ടുപേരും
ചിന്തകള്‍ക്ക് അതീതമായി ജീവിച്ചവര്‍ .
മനസ്സെന്ന മാന്ത്രിക ചെപ്പില്‍ - ഭ്രമം
എന്ന വിത്ത് മുളപ്പിച്ചതില്‍ -
സായൂജ്യം കൊള്ളുന്നവര്‍ .

പുകയേറ്റ കരളിലും
കരിവാളിച്ച ചുണ്ടിലും
വരണ്ട സ്നേഹത്തിന്റെ നഖ ക്ഷതങ്ങള്‍
ഏല്‍പ്പിച്ചു - പോട്ടിചിരിയ്ക്കുന്ന പെണ്ണ് .
ഹൃദയ ധമനികളില്‍ - പ്രണയത്തിന്റെ
കൊഴുപ്പടിഞ്ഞു - രക്ത പ്രവാഹം -
ത്വരിതപ്പെടുത്തി - മരണം കൊതിയ്ക്കുന്നവന്‍
ഞാന്‍ - വെറുമൊരു പുരുഷന്‍ .

ഞങ്ങളീ പച്ചച്ച നാടിന്റെ വിപത്തും
വിലാപവും . വിഷാദം പടര്‍ന്നു -
പന്തലിച്ച ജീവിതത്തില്‍ - ഭോഗ
സുഖങ്ങളില്‍ അര്‍പ്പിച്ച നാളുകള്‍
ഇന്ന് - ഞങ്ങളില്‍ ശാപം ഏറ്റ നിമിക്ഷങ്ങള്‍ .

നല്ലതും ചീത്തയും തിരിച്ചറിയുവാന്‍
കഴിയാതെ സ്നേഹത്തിന്റെ പോയ്‌
മുഖമണിഞ്ഞ് വഴികളില്‍ തീ പടര്‍ത്തി
നാടിനെ വില പേശി വില്‍ക്കുന്ന -
നളനും ദമയന്തിയും ഞങ്ങളാണ് .

ഇനി നാളെ ഞാന്‍ കിടക്കയില്‍
അവളുടെ മുലപ്പാല്‍ നുണഞ്ഞു കിടന്നു
മരിയ്ചെക്കാം .
രാത്രിയല്ലേ .
മുലപ്പാലിലും വിഷം കലര്‍ത്തുന്ന
പ്രണയാദ്രമാം - കാലമിത് .
ഒന്നിനും അര്തങ്ങളില്ലാത്ത
ചെയ്തികളാല്‍ സ്വയം ശവപ്പെട്ടി പണിയുന്ന
പ്രണയിതാക്കള്‍ .
പ്രണയം കൊണ്ട് നേടുന്നത് -
ജീവിതം കൊണ്ട് നഷ്ടപ്പെടുത്തും .

കാലം എനിയ്ക്കും അവള്‍ക്കും
സമയ പരിധി നിച്ചയിച്ചു .
സത്യമിത് - ഞാനിനി - യാത്രാ മദ്ധ്യേ .
അവള്‍ ഒരുങ്ങുകയാണ് .
അവളുടെ വിഴുപ്പു ഭാണ്ഡങ്ങള്‍ നിറയെ
പ്രണയ ലേഖനങ്ങള്‍ .
പലരാലും - പഴി ചാരി എഴുതിയത് .
പക്ഷെ എന്റെ അമ്മയാണ് അത് പറഞ്ഞത് .
" കുട്ടാ , നാലുനാള്‍ കഴിഞ്ഞാല്‍ , പ്രണയവും
പാരവശ്യവും അടങ്ങിയാല്‍ - വെറും ചണ്ടി -
പ്രേമം . വിവാഹം .ജീവിതം
സ്നേഹമത് എന്നെ ചത്തു ............"
അമ്മ പറഞ്ഞത് ഞാന്‍ കേട്ടില്ല .
പ്രണയം പൂത്തതും ഇല്ല - കായ്ച്ചതുമില്ല .
കരിപുരണ്ട -
ശ്വാസ കോശത്തിന്റെ -
പ്രവര്‍ത്തന ക്ഷമത - പാടെ കുഴപ്പത്തില്‍ .
അവള്‍ക്കും മടുപ്പ് ഹൃദയ സ്പന്ദന
താളതിലൊരു മടുപ്പ് .
ഇത് മതി - ശവപ്പെട്ടി പണിയാന്‍ .
ഒര്മിയ്ക്കുക . ഞങ്ങള്‍ അനാഥ രാണ് .
നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച സ്നേഹത്തിന്‍
ജപമാലകള്‍ - അത്
പ്രപഞ്ചതിനായി അര്‍പ്പിയ്ക്കുന്നു .
പാപ മോക്ഷം ..............................!
*******ഫൈസല്‍ പകല്കുറി **********