2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ഒരിയ്ക്കല്‍ കൂടി ..

ഒരിയ്ക്കല്‍ കൂടി .
തിരുമുല്ലവാരം കടല്‍
എന്റെ മനസ്സിനെ മദിയ്ക്കുകയാണ് .
ചക്രവാളത്തില്‍ തൊട്ടു നില്‍ക്കുമാ
സാഗര നീലിമയില്‍ കണ്ണും നട്ടു ഏകയായി
അവളും അവളുടെ കിനാവുകളും .
നട്ടുച്ചയാണ് .
ഞാന്‍ പതുക്കെയവളുടെ ചാരത്
ചെന്നത് പോലുമറിയാതെ നനവാര്‍ന
മിഴികള്‍ സാരി തലപ്പാല്‍ ഒപ്പി മൌനിയായി
മഞ്ഞച്ച നെറ്റിയില്‍ തൊട്ട ചന്ദന കുറി മേലെ
വേര്‍പ്പ് കലര്‍ന്നത് പടര്‍ന്നു വികൃതമായി -
വിഷാദ മുഖത്താല്‍ ചിന്തിച്ചു നില്‍ക്കുന്നു .

പതിയെ സ്വരം താഴ്ത്തി -
വിളിച്ച വിളി കേട്ടവള്‍ തിരിഞ്ഞു നോക്കവേ
എന്റെ ഹൃദയം വേദനിച്ചു .
മറ്റൊന്നുമല്ല .
പ്രണയ ജീവിതത്തിലെ അപസ്വരങ്ങളില്‍
കുടുങ്ങി ബന്ധങ്ങളില്‍ വരുന്ന പൊട്ടി തെറി
മരണത്തിന്റെ വക്കോളം എത്താം എന്ന
വിചാരത്താല്‍ .

ഞങ്ങള്‍ മിണ്ടിയതും
പറഞ്ഞതുമില്ല .
ചുട്ടു പഴുത്ത മണല്‍ തരികളില്‍ അമര്‍ത്തി ചവുട്ടിയ -
കാലുകള്ക്കടിയിലൊരു -
നിലവിളി കേട്ട് , ഞാനറിഞ്ഞു .
അതൊരു വളര്‍ച്ചയെത്താത്ത -
പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍ .
ദയയ്ക്കു കേഴുന്ന ഒരു ജീവന്റെ വിളി .
അവളതു കേട്ടുവോ എന്നറിയില്ല -
പക്ഷെ - മൌനത്തെ കീറി മുറിച് അവള്‍
പറഞ്ഞു .
" ഇല്ല എനിക്കാവില്ല ഈ ജീവന്റെ ഉല്‍പ്പത്തി -
ഉധരതിലുണ്ടാകും - ഞാന്‍ മരണം വരിചില്ലയെങ്കില്‍ "
സ്നേഹവും പ്രണയവും
കാമവും - മനുഷ്യനും കാലത്തെ
പഴിയ്ക്കുന്ന നേരത്ത് ചിന്തകളില്‍ -
ബന്ധത്തിന് പവിത്രത - കൊടുക്കുന്നുവോ ...?
ഇല്ലങ്കില്‍ ഈ വാകുകള്‍ക്ക് -
ഉത്തരം പറയണം .
നിഷ്കളങ്കവും - പവിത്രവുമായ -
പ്രണയമല്ല ഇതെങ്കില്‍ -
ഉദരവും - ഹൃദയവും ഭാരം ചുമക്കേണ്ടി വരും .
ഞാന്‍ അത് പറഞ്ഞു അവളുടെ തെങ്ങലുകല്‍ക്കിടയിലൂടെ -
നടന്നു , തിരക്കുഴിയിലെയ്ക്ക് .
തിരമാല എന്നെ പുണര്‍ന്നു , ഞങ്ങള്‍ മടങ്ങവേ പിന്നിലൊരു -
വിലാപവും വിതുമ്പലും -
കേട്ടു.
പിന്നെയത് നേര്‍ത് നേര്‍ത് ഇല്ലാതായി ........................!
*********ഫൈസല്‍ പകല്കുറി *************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ